Family History
തൂങ്കുഴി കുടുംബചരിത്രം
മനുഷ്യന്‍റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്‍റെ വികാസപരിണാമങ്ങളുടെ ആകെത്തുകയാണല്ലോ ചരിത്രം. ഓരോ ജനതയ്ക്കും അവരവരുടേതായ ചരിത്രമുണ്ട്. കാലാതിര്‍ത്തികളെ ഭേദിച്ച് നീണ്ടു പോകുന്ന ചരിത്രം. കുടുംബവ്യവസ്ഥയുടെ ആവീര്‍ഭാവവും ഇങ്ങനെ നിശ്ചിത അളവിലൊതുങ്ങാത്ത കാലാതിര്‍ത്തിയോട് ചേര്‍ന്നു നില്ക്കുന്നു. എഴുതപ്പെട്ട വിശ്വാസ്യമായ ചരിത്രം ഏറിയകൂറും കുടുംബവ്യവസ്ഥയും അതുവഴി കുടുംബങ്ങളുടെ ചരിത്രവുമായി ഇഴ ചേര്‍ന്നാണ് കിടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രമുഖ സുറിയാനി കത്തോലിക്കാ കൂടുംബങ്ങളിലൊന്നായ “തൂങ്കുഴി” കുടുംബത്തിന്‍റെ ചരിത്രത്തിലേക്ക് നമുക്കൊന്ന് എത്തിനോക്കാം.
ക്രിസ്തുവിന്‍റെ കാലത്തിനും നൂറ്റാണ്ടുകള്‍ക്കുമുമ്പു മുതല്‍ക്കേ കേരളവും മെഡിറ്ററേനിയന്‍ രാജ്യങ്ങളുമായി സമ്പന്നമായ വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. മഹാനായ സോളമന്‍ രാജാവിന്‍റെ കാലം മുതല്‍ 'കറുത്തപൊന്ന്' എന്നറിയപ്പെട്ടിരുന്ന കുരുമുളകിന്‍റെ കുത്തക കേരളത്തിനായിരുന്നു. സമര്‍ത്ഥരും സമ്പന്നരുമായിരുന്ന യഹൂദവ്യാപാരികള്‍ കേരളത്തിലെ തുറമുഖനഗരങ്ങളിലും വാണിജ്യക്രേന്ദങ്ങളിലും കുടിയേറി വ്യാപാരം നടത്തുകയും താമസമുറപ്പിക്കുകയും ചെയ്തു. അവിടെയെല്ലാം യഹുദക്കോളനികള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഈ യഹുദസാന്നിദ്ധ്യമാണ് തോമാശ്ലീഹായെ കേരളത്തിലേയ്ക്കാകര്‍ഷിച്ചതത്രെ. യഹുദസമൂദായങ്ങള്‍ പ്രബലമായി നിലനിന്നിരുന്ന കേന്ദ്രങ്ങളിലാണ് വിശുദ്ധന്‍ പള്ളികള്‍ സ്ഥാപിച്ചതും. വിശുദ്ധന്‍റെ പ്രസംഗങ്ങളും പഠനങ്ങളും ദേശനിവാസികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ ഈ യഹൂദവ്യാപാരികള്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരിക്കണം.
യേശുക്രിസ്തുവിന്‍റെ പ്രന്തണ്ടു ശിഷ്യര്‍മാരില്‍ ഒരാളായ മാര്‍ത്തോമ്മാ ശ്ലീഹാ A.D. 52-ല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി വന്നിറങ്ങി. അക്കാലത്ത് കൊടുങ്ങല്ലൂര്‍ ലോക പ്രശസ്തമായ തുറമുഖവും വാണിജ്യക്രേന്ദ്രവുമായിരുന്നു. ചൈന, പേര്‍ഷ്യ, ഈജിപ്ത്, റോം, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം വ്യാപാരികള്‍ കൊടുങ്ങല്ലൂരെത്തിയിരുന്നു, തോമാശ്ലീഹായുടെ സുവിശേഷ പ്രസംഗങ്ങള്‍ ശ്രവിച്ചും അത്ഭുതപ്രവര്‍ത്തികള്‍ കണ്ടും വളരെയധികം സവര്‍ണ്ണഹിന്ദുക്കള്‍ ജ്ഞാനസ്സാനം സ്വീകരിച്ചു. അങ്ങനെ കേരളത്തിലെ ആദ്യത്തെ ക്രൈസ്തവക്കൂട്ടായ്മ കൊടുങ്ങല്ലൂരില്‍ രൂപം കൊ...
Read More