തൂങ്കുഴി കുടുംബയോഗം

തൂങ്കുഴിയില്‍ കുടുംബയോഗം ആരംഭിക്കുന്നത്‌ ഒമ്പത്  പതിറ്റാണ്ടുകള്‍ക്കപ്പുറമാണ്‌. 1927-ല്‍ പൈക കേന്ദ്രമാക്കി കൊട്ടച്ചേരില്‍ വീട്ടില്‍ ആദ്യയോഗം നടത്തപ്പെട്ടു.തുടര്‍ന്ന്‌ ഓരോ വര്‍ഷവും രണ്ടും മൂന്നും പ്രാവശ്യം കുടുംബനാഥന്മാര്‍ ഒന്നിച്ചു കൂടുകയും പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കുകയും ചെയ്തിരുന്നു.
  

സ്കറിയ കൊട്ടച്ചേരി (Founder President)

കുടുംബയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ചിട്ടി, വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ വിജയകരമായി നടത്തിപ്പോന്നിരുന്നു. അന്ന്‌ തൂങ്കുഴി കുടുംബക്കാര്‍ കൂടുതല്‍ പേരും താമസിച്ചിരുന്നത്‌ പൈക, വിളക്കുമാടം, ഇടമറ്റം തുടങ്ങിയ സമീപസ്ഥ ദേശങ്ങളിലായിരുന്നു. അതുകൊണ്ട്‌ എല്ലാവര്‍ക്കും എത്തിച്ചേരുവാന്‍ എളുപ്പമുള്ള സ്ഥലമെന്ന നിലയില്‍ പൈകയായിരുന്നു കുടുംബയോഗത്തിന്‍റെ ആസ്ഥാനം. 1930-കളുടെ അവസാനം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ലോകത്തെ ആകെ ദൂരിതത്തിലാഴ്ത്തിയ ആ മഹായുദ്ധത്തിന്‍റെ ദുരിതങ്ങള്‍ ഇന്‍ഡ്യയുടെ തെക്കേ അറ്റത്തുള്ള തിരുവിതാംകൂര്‍ രാജ്യത്തെ പ്രജകളും അനുഭവിക്കേണ്ടിവന്നു. അന്ന്‌ നമുക്കാവശ്യമായിരുന്ന അരിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളില്‍ പലതും വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. യുദ്ധം മൂലം അവ ലഭ്യമല്ലാതായി. ഭക്ഷ്യക്ഷാമം ഗുരുതരമായി. അരി, മണ്ണെണ്ണ, വസ്ത്രം ഇവയ്ക്ക്‌ റേഷന്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യോൽപാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വനഭൂമി വിട്ടുകൊടുക്കുകയും മറ്റു സ്ഥലങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ അവസരം പ്രയോജനപ്പെടുത്തി പിതാക്കന്മാരുടെ സഹജമായ കുടിയേറ്റ സാഹസികത കൈമുതലാക്കി തൂങ്കുഴി കുടുംബക്കാര്‍ തിരുവിതാംകൂറിന്‍റെ കിഴക്കന്‍ മേഖലകളിലും മലബാറിലെ വിവിധ സ്ഥലങ്ങളിലും കുടിയേറി.

ഇങ്ങനെ പൈകയിലും സമീപപ്രദേശങ്ങളിലും അധിവസിച്ചിരുന്ന കുടുംബക്കാര്‍ കേരളത്തില്‍ ആകമാനമായി ചിതറിക്കപ്പെട്ടപ്പോൾ കുടുംബനാഥന്മാർക്കെല്ലാം ഒന്നിച്ചു കൂടുക പ്രായോഗികമല്ലാതായി. അങ്ങനെ പൈക കേന്ദ്രമായി പ്രവർത്തിച്ചിരുന്ന തൂങ്കുഴി കുടുംബയോഗത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും (കമേണനിന്നുപോവുകയും ചെയ്തു. പതിറ്റാണ്ടുകള്‍ കടന്നുപോയി. വിവിധ പ്രദേശങ്ങളില്‍ കുടിയേറിയ തൂങ്കുഴി കുടുംബക്കാര്‍ അതതുസ്ഥലങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പ്രദേശങ്ങളുടെ വികസനത്തിനായി യത്നിക്കുകയും ചെയ്തു. 1973-മാര്‍ച്ച്‌ ഒന്നാം തീയതി ആറാം പൗലോസ് മാര്‍പ്പാപ്പ തൂങ്കുഴി കുടുംബാംഗമായ ഫാ. ജേക്കബ്ബ്‌ തൂങ്കുഴിയെ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. 



ഈ വാര്‍ത്ത കുടുംബാംഗങ്ങളെ ആഹ്ലാദഭരിതരാക്കി. കുടുംബനാഥന്മാര്‍ പൈകയില്‍ സമ്മേളിക്കുകയും നിർജ്ജീവമായി കിടന്ന കുടുംബയോഗം പുനര്‍ജ്ജീവിപ്പിക്കുന്നതിനും അഭിവന്ദ്യ പിതാവിന്‌ സ്വീകരണം നല്‍കുന്നതിനും തീരുമാനിച്ചു. അങ്ങനെ പുനരുദ്ധരിക്കപ്പെട്ട കുടുംബയോഗത്തിന്‍റെ ആദ്യ സമ്മേളനം പൈകയില്‍ ഡോ. റ്റി.കെ. ജോസഫിന്‍റെ വസതിയില്‍ വച്ച്‌ 1973 ഏപ്രില്‍ ഏഴാം തീയതി ഫാ. ജോസഫ്‌ തുങ്കുഴിയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. പ്രസ്തുതസമ്മേളനത്തില്‍വച്ച്‌ അഭിവന്ദ്യപിതാവിന്‌ സമുചിതമായ സ്വീകരണം നല്‍കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ വകയായി സമ്മാനിക്കപ്പെട്ട കുരിശും മാലയും ഫാ. ജോസഫ് തൂങ്കുഴി അഭിവന്ദ്യ പിതാവിനെ അണിയിക്കുകയും ചെയ്തു. തുടര്‍ന്ന്‌ കുടുംബയോഗത്തിന്‍റെ ഭാരവാഹികളായി താഴെപ്പറയുന്നവര്‍ തിരെഞ്ഞെടുക്കപ്പെട്ടു. 

രക്ഷാധികാരി - റവ. ഡോ. ജേക്കബ്‌ തൂങ്കുഴി
പ്രസിഡന്‍റ് - റവ. ഫാ. ജോസഫ്‌ തൂങ്കുഴി
വൈസ്‌ പ്രസിഡന്‍റ് - ശ്രീ. റ്റി. ജെ. ചാക്കോ, പൈക
സെക്രട്ടറി - പ്രൊഫ. സി.കെ. തോമസ്‌, പൈക.


Late Rev.Fr.Joseph Thoonkuzhy (Former President-Kudumbayagam)

തുടര്‍ന്ന്‌ കുടുംബയോഗത്തിന്‍റെ സമ്മേളനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ കുടുംബാംഗങ്ങളുടെ വീടുകളിലായി നടത്തപ്പെട്ടു. സമ്മേളനങ്ങള്‍ നടന്ന തീയതിയും സ്ഥലങ്ങളും താഴെ കൊടുത്തിരിക്കുന്നു.

01.  07-04-1973 പൈക ഡോ. റ്റി. കെ. ജോസഫ്‌.
02.  08-06-1975 ചെമ്മലമറ്റം ശ്രീ. കുഞ്ഞാപ്പന്‍റെ ഭവനം.
03.  28-09-1975 കൊരട്ടി ശ്രീ. റ്റി.കെ. തോമസ്‌.
04.  27-12-1975 മണിപ്പുഴ ശ്രീ. മത്തായി കുരുവിള.
05.  21-02-1976 കാരികുളം ശ്രീ. ഔസേപ്പ്‌ തോമസ്‌.
06.  27-05-1976 തിരുവമ്പാടി ശ്രീ. മത്തായി കുര്യന്‍.
07.  02-09-1976 പൈക ശ്രീ. കുരുവിള ജോസഫ്‌.
08.  30-12-1976 ആനക്കല്ല്‌ ശ്രീ. റ്റി. റ്റി. തോമസ്‌.
09.  11-06-1977 പൈക ശ്രീ. സി.കെ. തോമസ്‌.
10.  29-08-1977 പൂഞ്ഞാര്‍ ശ്രീ. റ്റി റ്റി തോമസ്‌.
11.  28-12-1977 പമ്പാവാലി ശ്രീ. റ്റി.വി. ജോര്‍ജ്ജ്‌.
12.  18-06-1978 കൊരട്ടി ശ്രീ. കുരുവിള സഖറിയാസ്‌.
13.  22-10-1978 പൈക ശ്രീ. സി.കെ. കുരുവിള.
14.  26-02-1979 വെച്ചൂച്ചിറ ശ്രീ. തോമസ്‌ ജോസഫ്‌.
15.  25-04-1979 പൈക ശ്രീ. സി.കെ. തോമസ്‌.
16.  09-09-1979 കൂവപ്പള്ളി ശ്രീ. റ്റി.കെ. ജോസഫ്‌.
18.  26-10-1980 പൈക ശ്രീ. ജോയി ബനഡിക്റ്റ്‌.
19.  21-05-1981 പൈക ശ്രീ. റ്റി.ജെ. ചാക്കോ.
20.  30-12-1981 തിരുവമ്പാടി ശ്രീ. മത്തായി കുര്യന്‍
21.  18-05-1989 ചങ്ങനാശ്ശേരി  ശ്രീ. റ്റി. വി. മാത്യു.
22.  08-09-1982 വാഴൂർ      റ്റി. കെ. മാത്യു.    
23.  29-12-1982 പൈക   ശ്രീ. റ്റി.ഡി. സെബാസ്റ്റ്യൻ.
24.  26-03-1983 കാരികുളം ശ്രീ. റ്റി. തോമസ്‌.
25.  24-08-1983 പൈക ശ്രീ. റ്റി.ജെ. മാത്യു.
26.  26-01-1984 പൈക ഡോ. റ്റി.കെ. ജോസഫ്‌
27.  31-09-1985 കൊരട്ടി ശ്രീ. റ്റി.കെ. തോമസ്‌
28.  08-08-1993 കൊരട്ടി ശ്രീ. റ്റി.ജെ. ജോസഫ്‌
29.  05-05-1996 കപ്പാട്‌ ശ്രീ. എബ്രാഹം കുര്യന്‍
30.  06-05-1997 പൈക ശ്രീ. റ്റി.എസ്‌. ജോസഫ്‌
31.  07-05-1998 - തിരുവമ്പാടി, മാത്യു കുര്യൻ.
32.  15-05-1999 - വാഴൂർ, സെബാസ്റ്റ്യൻ മാത്യു.
33.  20-05-2000 - കാഞ്ഞിരപ്പള്ളി, ജെയി൦സ് തോമസ്.
34.  20-05-2001 - പൈക, റ്റി. ബി. ജോസഫ്.
35.  19-05-2002 - കോഴിക്കോട്, ജോഷി തോമസ്.
36.  05-04-2003 - കാഞ്ഞിരപ്പള്ളി, St. Joseph Church & Parish Hall.
37  .23-05-2004 - കാളകെട്ടി, ടോമി മാത്യു.
38.  04-06-2005 - തിരുവനന്തപുരം, ഷാജി ജോസഫ്, Lourds Church.
39.  06-05-2006 - വിളക്കുമാടം, തോമസ് കുര്യൻ, St. Xavier's Church.
40.  05-05-2007 - അണക്കര, Fr. ജോസഫ്, Green Heaven Villa.
41.  12-03-2008 - പാലമ്പ്ര, T. തോമസ്, Gethsemene Church.
42.  11-01-2009 - മുളകരമേട് കട്ടപ്പന, St.Martin De Porres Church & Parish Hall.
43.  08-05-2010 - പൈക, ജോ ജോസഫ്.
44.  12-03-2011 - കട്ടപ്പന, കുര്യാക്കോസ് മാണി.
45.  06-05-2012 - കൊരട്ടി, മാത്യു സഖറിയാസ് St. Joseph's Church & Hall.
46.  11-05-2013 - കോഴിക്കോട്, ബേബി തൂങ്കുഴി.
47.  10-05-2014 - ബാംഗ്ലൂർ, ഔസെപ്പ്‌ തൂങ്കുഴി.
48.  24-05-2015 - അണക്കര, Fr. ജോസഫ്.
49.  29-05-2016 - കാഞ്ഞിരപ്പള്ളി, ഡോ. ജെയി൦സ് മാത്യു.
50.  28-05-2017 - വിളക്കുമാടം, St. Xavier's Church and Parish Hall.
51.  13-03-2018 - കാരിക്കുളം, Fathima Matha Church and Parish Hall.
52.  11-05-2019 - ചക്കിട്ടപാറ, T. M. മാത്യു.

കൂടുംബയോഗത്തിന്‍റെ 27-12-75-ല്‍ നടന്ന നാലാമതു സമ്മേനത്തില്‍ തന്നെ തൂങ്കുഴി കുടുംബത്തിന്‍റെ വിശദമായ ചരിത്രം എഴുതുന്നതിന്‌ ശ്രീ. കുരുവിള സഖറിയാസ്‌ കൊരട്ടി കണ്‍വീനറും, ശ്രീ. റ്റി.കെ. ജോര്‍ജ്‌ മണിപ്പുഴ, ശ്രീ. റ്റി.ജെ. ചാക്കോ പൈക എന്നിവര്‍ അംഗങ്ങളായും ഒരു കമ്മറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കമ്മറ്റി ചരിത്രപരമായ വസ്തുതകള്‍ പഠിച്ച്‌ തൂങ്കുഴി കുടുംബ ചരിത്രം ഒന്‍പതാമതു സമ്മേളനത്തില്‍ (11-06-1977-ല്‍) സമര്‍പ്പിച്ചു. യോഗം ചില ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ഇതിനായി ഒരു ചോദ്യാവലി തയ്യാറാക്കി എല്ലാ അംഗങ്ങള്‍ക്കും അയയ്‌ക്കുവാനും തീരുമാനിച്ചിരുന്നു. എന്നാൽ ഈ ചോദ്യാവലി യഥാസമയം തിരിച്ചു കിട്ടായ്കയാൽ കുടുംബ ചരിത്രത്തിന്‍റെ പ്രസിദ്ധീകരണം ഫലപ്രാപ്തിയിലെത്തിയില്ല.

കുടുംബയോഗത്തിന്‍റെ സമ്മേളനങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള അംഗങ്ങളെ സഹായിക്കുവാനും സമർത്ഥരായ കുട്ടികളെ പഠിപ്പിക്കുവാനും ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും അതിനായി അംഗങ്ങളിൽ നിന്നും ഫണ്ട് സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബയോഗത്തിന്‍റെ സാരഥ്യം വഹിച്ചിരുന്ന നമ്മുടെ ബഹു. പ്രസിഡന്‍റ് ഫാ. ജോസഫ് തൂങ്കുഴിയുടെ 1983 ഡിസംബർ 26 നുണ്ടായ ആകസ്മിക നിര്യാണം നമുക്ക് എല്ലാവർക്കും ഒരു തീരാനഷ്ടമായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മശാന്തിയ്ക്കായി 1984 ജനുവരി 26-ന്‌ വിളക്കുമാടം സെന്‍റ് സേവ്യേര്‍സ്‌ പള്ളിയിൽ വച്ച് അഭിവന്ദ്യ പിതാവ് മാർ. ജേക്കബ് തൂങ്കുഴിയുടെ പ്രധാന കാർമികത്വത്തിൽ സമൂഹബലിയും തിരുകർമ്മങ്ങളും നടന്നു. അതിനുശേഷം കുടുംബാംഗങ്ങൾ അനുശോചനയോഗം കൂടി അച്ഛന്‍റെ അമൂല്യമായ സേവനങ്ങളെ പ്രകീർത്തിക്കുകയും കുടുംബയോഗത്തിന്‍റെ ഭാരവാഹികളായി

ശ്രീ. റ്റി. ജെ. ചാക്കോ പൈക (പ്രസിഡന്‍റ്)
ശ്രീ. റ്റി. തോമസ് കാരികുളം (വൈസ് പ്രസിഡന്‍റ്)
പ്രൊഫ. സി.കെ. തോമസ്‌ പൈക (സെക്രട്ടറി), എന്നിവരെ തിരെഞ്ഞെടുക്കുകയും ചെയ്തു.

കുടുംബാംഗങ്ങള്‍ക്ക്‌ ഏറെ സന്തോഷമുളവാക്കിയ മറ്റൊരു സന്ദര്‍ഭമാണ്‌, പരിശുദ്ധ സിംഹാസനത്തില്‍ നിന്ന്‌ നമ്മുടെ പിതാവ്‌ റവ.ഡോ. ജേക്കബ്‌ തൂങ്കുഴിയെ തൃശൂര്‍ രൂപതയുടെ മ്രെതാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്‌. 1997 ഫ്രെബുവരി 15-ന്‌ തൃശൂരില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ അംഗങ്ങള്‍ വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും ബഹു. പിതാവിനെ അനുമോദിക്കുന്നതിന്‌ കുടുംബയോഗത്തിന്‍റെ പൊതുയോഗം 06-05-1997-ല്‍ പൈകയില്‍ ശ്രീ. റ്റി.എസ്‌. ജോസഫിന്‍റെ ഭവനത്തില്‍ കൂടുകയും ചെയ്തു. അന്നു രാവിലെ നടന്ന വിവിധ കലാപരിപാടികളും അനുമോദനങ്ങളും ആശംസകളും വളരെ ഹൃദയാകര്‍ഷകങ്ങളായിരുന്നു. ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനത്തിൽ കുടുംബയോഗത്തിൽ പുതിയ ഭാരവാഹികളായി

ശ്രീ. റ്റി.കെ. ജോര്‍ജ്‌ മണിപ്പുഴ (പ്രസിഡന്‍റ്),
ശ്രീ. മാത്യു സഖറിയാസ്‌ കൊരട്ടി (സെക്രട്ടറി),

കമ്മറ്റി അംഗങ്ങളായി,
ശ്രീ. ജോ ജോസഫ്‌ പൈക,
ശ്രീ. എബ്രഹാം കുര്യൻ കാളകെട്ടി,
ശ്രീ. തോമസ്‌ മാത്യു വാഴൂര്‍,
ശ്രീ. ദേവസ്യ ജോര്‍ജ്‌ വിളക്കുമാടം,
ശ്രീ. ജോര്‍ജ്‌ ജോസഫ്‌ കൂവപ്പള്ളി, എന്നിവരെയും തെരഞ്ഞെടുത്തു. 


പുതിയ ഭരണ സമിതിയുടെ കമ്മറ്റി മൂന്നു മാസത്തിലൊരിക്കല്‍ കൂടുകയും  കുടുംബ ചരിത്രം പൂര്‍ത്തിയാക്കി അടുത്ത  കുടുംബയോഗത്തിനു മുമ്പായി പ്രസിദ്ധീകരിക്കുന്നതിന്‌ തീരുമാനമെടുത്ത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവശത അനുഭവിക്കുന്ന അംഗങ്ങൾക്ക് സഹായം ചെയ്യുന്നതിനും എല്ലാ കുടുംബങ്ങളുമായും നേരിട്ടു ബന്ധപ്പെട്ട് നമ്മുടെ കുടുംബയോഗത്തിൽ പങ്കെടുപ്പിക്കുവാനും പരിശ്രമിച്ചുവരുന്നു. വിവിധ യൂണിറ്റുകളായി തിരിഞ്ഞുള്ള പ്രവർത്തനം ഇതിന്‌ വളരെ സഹായകമാകുന്നുണ്ട്.

കുടുംബയോഗം മുൻ പ്രതിനിധികൾ 


        

        


തൂങ്കുഴി കുടുംബയോഗം 1997 മുതൽ 2020 വരെ ഒരു റിപ്പോർട്ട്.

തൂങ്കുഴി കുടുംബയോഗത്തിന്‍റെ 06-05-1997-ൽ തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റി പലതവണ കൂടുകയും ഒരു വർഷത്തിനകം കുടുംബ ചരിത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക എന്ന ദൗത്യം പൂർത്തികരിക്കുകയും ചെയ്തു. തിരുവമ്പാടി മാത്യു കുര്യന്‍റെ ഭവനത്തിൽ 07-05-1998-ൽ നടത്തപ്പെട്ട പിതാവിന്‍റെ മെത്രാഭിക്ഷേക രജതജൂബിലി വർഷിക പൊതുസമ്മേളനത്തിൽ കുടുംബ ചരിത്രം പ്രകാശനം ചെയ്തു. 500 കോപ്പികൾ അംഗങ്ങൾക്ക് വിതരണം ചെയ്തു. തുടർന്നുളള വർഷങ്ങളിൽ കമ്മറ്റി വിവിധ യൂണിറ്റ് സമ്മേളനങ്ങൾ, ബൈലോ രൂപീകരണം, കുടുംബാംഗങ്ങൾക്ക്‌ ഉപരിപഠനം, ചികിത്സ, ഭവന നിർമ്മാണ സഹായ പ്രവർത്തനങ്ങൾ, സ്കൂളുകളിൽ കുട വിതരണം, അനാഥാലയത്തിന് ഗ്രൈൻഡർ, വാർഷിക പൊതുസമ്മേളനങ്ങൾ എന്നിവ സമയ ബന്ധിതമായി നടത്തി വരുന്നു. വാർഷിക സമ്മേളനങ്ങൾ വിവിധ സ്ഥലങ്ങളിൽ നടത്തി. വിനോദയാത്ര, പ്രബോധന ക്ലാസുകൾ, കലാ മത്സരങ്ങൾ, സ്‌കോളർഷിപ്പുകൾ, ജൂബിലി, അനുമോദനങ്ങൾ, ആദരാഞ്ജലികൾ എന്നിവയിൽ അംഗങ്ങളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കി കുടുംബബന്ധങ്ങൾ സുദൃഢമാക്കുന്നു.

1927-ൽ പ്രവർത്തനം ആരംഭിച്ച കുടുംബയോഗത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 2003 ഏപ്രിൽ 5-ാം തീയതി കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ് പള്ളിയിലും പാരിഷ് ഹാളിലുമായി നടത്തപ്പെട്ടു. അംഗീകരിച്ച ബൈലോ പ്രകാരം 2003 മുതൽ ഡോ. T. K. കുരുവിള കുടുംബയോഗം  പ്രസിഡന്‍റായും, ഫാ. ജെയി൦സ് തൂങ്കുഴി ഉപരക്ഷാധികാരിയായും, മാത്യു സഖറിയാസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സജി കുര്യൻ കപ്പാട്, ജോസി T കുരുവിള, ജോസഫ് കൂവപ്പള്ളി, ജെയി൦സ് മാത്യു വാഴൂർ, ജോസഫ് കട്ടപ്പന, ബിന്ദു ജെയിംസ് ആനക്കല്ല്, റ്റെസി ജെയി൦സ് കാഞ്ഞിരപ്പള്ളി എന്നിവർ കമ്മറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു.

2006 മെയ് 6-ന് വിളക്കുമാടം സെന്‍റ് സേവിയേഴ്‌സ് പള്ളിയിൽ അഭിവന്ദ്യ പിതാവിന്‍റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയും വാർഷിക പൊതു സമ്മേളനവും നടത്തി പിതാവിനെ അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ നാട്ടിൽ മടങ്ങി എത്തിയ ഫാ. ജോസഫ് തൂങ്കുഴിയെ കുടുംബയോഗം  പ്രസിഡന്‍റായും Dr. T. K. കുരുവിളയെ വൈസ്  പ്രസിഡന്‍റായും പുതിയ കമ്മറ്റി രൂപികരിച്ചു. തുടർന്നുള്ള കാലയളവിൽ T. T. തോമസ് കാരികുളം, ഷാജി ജോസഫ് ചെന്നാകുന്ന്‌, റെജി തോമസ് കോന്നി, റോമി മാത്യു കാളകെട്ടി, ബേബി തൂങ്കുഴി കോഴിക്കോട്, ജോസ്‌കുട്ടി ജോസഫ് കൊരട്ടി, ഷിബു വർഗ്ഗീസ്‌ കരിക്കാട്ടൂർ, എൽവിൻ കുരുവിള കാഞ്ഞിരപ്പള്ളി, ഔസേപ്പ്‌ ബാംഗ്ലൂർ എന്നിവരെ കൂടി കമ്മറ്റിയിൽ ഉൾപ്പെടുത്തി വിപുലീകരിച്ചു. 14-09-2006-ൽ തിരുവമ്പാടിയിൽ നടത്തപ്പെട്ട ജൂബിലി ആഘോഷങ്ങളിലും വാഹനം ക്രമീകരിച്ച് കുടുംബാംഗങ്ങൾ പങ്കെടുത്തു. 

2007 മെയ് 5-ന് ഫാ. ജോസഫ് തൂങ്കുഴിയുടെ പൗരോഹിത്യ സുവർണ ജൂബിലി അണക്കരയിലും, 100 വയസ് തികഞ്ഞ മത്തായി തൂങ്കുഴിയുടെ പിറന്നാൾ പറത്താനത്തും, Sr. ആൻസ്, Sr. ത്രെസിൻ എന്നിവരുടെ വ്രതവാഗ്ദാന ജൂബിലി കാരികുളത്തും, മുൻ പ്രസിഡന്‍റ് ഫാ. ജോസഫ് തൂങ്കുഴി (senior) മരണമടഞ്ഞതിന്‍റെ 25-ാം വർഷ ശ്രാദ്ധം 26-12-2005-ൽ വിളക്കുമാടത്തും, Fr. ജെയിംസ് തൂങ്കുഴി, Sr. Anancia എന്നിവരുടെ സുവർണ്ണ ജൂബിലി 2012 മെയ് 6 ന് കൊരട്ടിയിലും, Sr. മേഴ്‌സിയുടെ സുവർണ ജൂബിലി 2017 മെയ് 28-ന് വിളക്കുമാടത്തും സമുചിതമായി കൊണ്ടാടി. കമ്മറ്റി അംഗം ഔസേപ്പ് തൂങ്കുഴിയുടെ താല്പര്യപ്രകാരം ബാംഗ്ലൂർ St. Alphonsa Church and Parish Hall -ൽ വച്ച് 10-05-2014 നടത്തിയ വാർഷിക സമ്മേളനത്തിൽ നാട്ടിൽനിന്നും 70 ലധികം കുടുംബാംഗങ്ങൾ ട്രെയിനിൽ പുറപ്പെട്ട് മൂന്നുദിവസം ബാംഗ്ലൂരിൽ ചിലവഴിച്ചു.

2009 ജനുവരി 6-ന് ഫാ. ജോമോൻ തൂങ്കുഴിയുടെ പ്രഥമ ദിവ്യബലി അർപ്പണത്തിനു കട്ടപ്പന മുളങ്കരമേടും, ഫാ. ആന്‍റണി തൂങ്കുഴിയുടെ പ്രഥമ ദിവ്യബലി അർപ്പണത്തിന് 05-01-2019-ൽ കണയങ്കവയലും, ഫാ. ദീപക് തൂങ്കുഴിയുടെ പ്രഥമ ദിവ്യബലി അർപ്പണത്തിനു 28-12-2019 വിളക്കുമാടത്തും കുടുംബാംഗങ്ങൾ പങ്കെടുത്ത്‌ അനുമോദനങ്ങൾ അർപ്പിച്ചു. കുടുംബാംഗങ്ങൾ മരണപ്പെടുന്ന വിവരം പരമാവധി ആളുകളെ പങ്കെടുപ്പിച്ചു കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചനം അർപ്പിക്കുന്നതിനും ശ്രമിച്ചു വരുന്നു. വിവിധ ദിവ്യകാരുണ്യ പ്രവർത്തനങ്ങൾക്ക് മൂലധനമായി മൂന്നു ലക്ഷത്തോളം രൂപ സമാഹരിക്കുന്നതിനു പലിശയും കൂടി ഉൾപ്പെടുത്തി ദിവ്യകാരുണ്യ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തുവാൻ കുടുംബയോഗ കമ്മറ്റിക്ക് സാധിക്കുന്നുണ്ട്.  

കോഴിക്കോട് 10-05-2019-ൽ കൂടിയ പൊതു സമ്മേളനം കുടുംബയോഗ കമ്മറ്റി വിപുലീകരിച്ചു ഒരു മലബാർ മേഖല കൂടി രൂപികരിച്ചു. മലബാർ മേഖലയുടെ Vice President Fr. ഡൊമിനിക് തൂങ്കുഴിയും Joint Secretary സിബി മാത്യു ചക്കിട്ടപാറ, അംഗങ്ങളായി ജോബി ബോസ് മുക്കം, റെനിൽ വിൽസൺ മരുതോങ്കര, എബി ജോർജ് പെരുവണ്ണാമൂഴി, രെജിത്ത്‌ ജോർജ് കൂവപൊയിൽ, ജോബി മാത്യു കരിങ്ങാട്, ജോഷി തോമസ് കോഴിക്കോട്, മാത്യു വിലങ്ങാട്, ഔസേപ്പ് ബാംഗ്ലൂർ എന്നിവരെ ചുമതലപ്പെടുത്തി. പുതിയ കമ്മറ്റിയുടെ പ്രഥമ ഉദ്യമം ആയി കുടുബത്തിന് ഒരു വെബ്സൈറ്റ് thoonkuzhy.family ചുരുങ്ങിയ സമയത്തിനുള്ളിൽ ആരംഭിക്കുകയാണ്. 

കുടുംബാംഗങ്ങളുടെ ആത്മീയവും ഭൗതീകവുമായ കാര്യങ്ങളിൽ സസന്തോഷം പങ്കെടുക്കുകയും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഓജസ്സും ഉത്സാഹവും നൽകുന്ന അഭിവന്ദ്യ പിതാവിനും, പ്രസിഡന്‍റായി നേതൃത്വ൦ നല്‌കുന്ന ജോസഫച്ചനും പ്രത്യേകം നന്ദി പറയുന്നു. കുടുംബയോഗം പ്രവർത്തനങ്ങളോട് സഹകരിക്കുന്ന ബഹു. വൈദീകർ, സിസ്റ്റേഴ്സ്‌, മാന്യ കുടുംബാംഗങ്ങൾ, മുൻ കമ്മറ്റി അംഗങ്ങൾ എല്ലാവർക്കും കമ്മറ്റിയുടെ  ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. 

മാത്യു സഖറിയാസ്
സെക്രട്ടറി


THOONKUZHY.FAMILY KUDUMBA YOGAM COMMITEE 

Patron      : Rt. Rev. Dr Jacob Thoomkuzhy Arch Bishop Emeritus Thrissur.
                  Marymatha minor seminary,Nellikunnu,Thrissur. Mob 9447733477
President : Rev.Fr. Joseph Thoonkuzhy Green Heaven Villa,Annakkara Mob.9995549240
Secretary : Mathew Zacharias Thoonkuzhy, Kuruvamuzhy PO, Erumely. Mob.9447366572

Travancore Region

Vice President   :  Dr. James Mathew, Kanjirapally 9447123336
Joint Secretary  :  Saji Kurian Kappadu 9447778484
Members            :  T T Thomas Karikulam 9645235828
                              Sabu Chacko Paika 9496464923
                              Shaji Joseph Chennakunnu 9446503594
                              Joseph JosephKattapana9446151487
                              George Joseph Koovappally9605532507
                              Joe Joseph Paika 8078130803
                              Romy Mathew Kalaketty 567068081
                              Reji Thomas Konni 9447248914
 
Malabar Region

Vice President   :  Rev.Fr. Dominic Thoonkuzhy 9496058187
Joint Secretary  :  Sibi T Mathew Chakkittapara 9605011011
Members            :  Joby Boss Mukkom 9447659144
                              Renil Wilson Maruthonkara 9446688320
                              Aby George Peruvannamuzhy 6282635049
                              Renjith George Koovapoyil  9645254147
                              Joby Mathew Karingadu 9946136548
                              Joshy Thomas Kozhikodu8547871289
                              Mathew Vilangadu  9961681659
                              Ouseph Thoonkuzhy Bangaloor 9113097817

THOONKUZHY.FAMILY WEBSITE ADMINISTRATIVES
Chapter Name                       Phone No         Area             Remarks
1         Kurian S Thoonkuzhy       9496738544 Kappadu
1         Scaria Mathew               9745130054 Thiruvampady
2         Albin Baby               9747370240 Murinjapuzha
2         Reji Thomas               9447248914 Konni
2         Siby Mathew               9605011011 Chakkittapara  super Admin
3         Sabu Chacko               9496464923 Paika
3         Jens Jacob                       9947103148 Ponkunnam
5         Kuruvachan Joseph       9495347946 Vayatuparambu
5         Shinto Thoonkuzy       9496859574 Kannur
6         Joby Mathew               9946136548 Karingadu
7         T K Jose                       9745531425 Parathanam
8         Tomy Joseph               9605302468 Changanaserry
8         Jose Tom Michel               7994584383 Anakkallu
9         Ajith Mathew               8547103336 Kanjirapally
9         Christeen T Jose       9182730127 Koratty
10         Sabu Mathew               9947657584 Chithirapuram
11         Shibu Varghese               8086940831 Karikatoor
11         Joby Boss                       9447659144 Peruvannamozhy
12         Justin Kuruvilla               8304808741 Vazhoor
12         Joby Joseph               8921572879 Koovapally
13         Mathew Romy               9496262090 Kalaketty
13         Shaji Joseph               9847142524 Thiruvanathapuram
14         Fr Joseph                       9995549240 Anakkara
14         Tom Joseph               8547151933 Karikulam
15         Joe Joseph                       8078130803 Paika
16         Saneesh Sebastian       9845566521 Bangaloor
17         Mathew Zacaharias       9447366572 Erumely         super Admin
17         Christo Siby               7559845241 Vilakumadam
17         Joby Thomas               8547869583 Thiruvanathapuram
18         Abraham Mathew       9847103403 Changanaserry
18         Binosh Thomas               9947306514 Nilambur
20         Dennis Benny               9526619188 Alwaye
20         Renil Wilson               9446688320 Maruthomkara
21         Fr Antony                       9847106770 Kanayankavayal
21         Shaji Joseph               9446503594 Chennakunnu
22         Joice Joseph               9496340884 Kattapana
22         Jacob Thomas               9447472974 Chenkal
23         Dani Sajan               9544894196 Kattapana
24         Devasia George               9495327053 Edamattam
25         Ouseph Jose               9113097817 Kanjirapuzha
26         Aby George               9526666011 Vilangadu
27         Biju Kuruvilla               9847127399 Cheruthuruthy
27         Shaji Thomas               9496315309 Manipuzha
28         Kurian Joseph               9605569969 Chemmalamatom
29         Fr Dominic                       9496058187 Kodanchery
30         Boby Thomas               9847739006 Edamattom

തൂങ്കുഴി കുടുംബയോഗം നിയമാവലി 
(15-05-1999-ലെ പോതുയോഗം അംഗീകരിച്ചത്.)

1. പേര്‌:
ഈ കുടുംബയോഗത്തിന്‍റെ പേര്‌ തൂങ്കുഴി കുടുംബയോഗം എന്നായിരിക്കും.
 
2. മേൽവിലാസം 
a.) ഈ കുടുംബയോഗത്തിന്‍റെ മേൽവിലാസം തൂങ്കുഴി കുടുംബയോഗം, പൈക, പാലാ, കേരളം എന്നായിരിക്കും. 
b.) ഈ കുടുംബയോഗത്തിന്‍റെ മുഖമുദ്ര 'UNITED IN LOVE' അഥവാ സ്നേഹത്താൽ ഐക്യപ്പെട്ടത് എന്നായിരിക്കും. കുടുംബയോഗത്തിന്‍റെ പേരും   മുഖമുദ്രയും, ജ്വലിക്കുന്ന മെഴുകുതിരിക്കു ചുറ്റുമായി ആലേഖനം ചെയ്തു തയ്യാറാക്കിയ മുദ്രയായിരിക്കും കുടുംബയോഗത്തിന്‍റെ ഔദ്യോഗിക മുദ്ര. 

3. ഉദ്ദേശലക്ഷ്യങ്ങൾ 
a) ശാഖോപശാഖകളായി വ്യാപിച്ചുകിടക്കുന്ന കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹവും സഹകരണവും സമ്പർക്കവും വർദ്ധിപ്പിക്കുക. 
b) കുടുംബാംഗങ്ങളുടെ ആദ്ധ്യാത്മികവും, ഭൗതികവും, സാംസ്കാരികവുമായ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുക. 
c) കുടുംബാംഗങ്ങളുടെ അത്യാഹിതങ്ങളിലും, കഷ്ടനഷ്ടങ്ങളിലും വേണ്ട സഹായസഹകരണം ലഭ്യമാക്കുവാന്‍ പരിശ്രമിക്കുക. 
d) കുടുംബാംഗങ്ങളുടെ ഇടയില്‍ ഉണ്ടായേക്കാവുന്ന ഭിന്നതകൾ  തീർക്കുന്നതിനും വ്യവഹാരാദി നടപടികള്‍ ഒഴിവാക്കുന്നതിനും ശ്രമിക്കുക. 

4. അംഗങ്ങള്‍ 
തൂങ്കുഴിയിൽ  മത്തായിയുടെ പുത്രന്മാരും അവരിൽനിന്നും ആൺമക്കൾ വഴിയുള്ള പുരുഷാംഗങ്ങളുടെ പിൻതുടർച്ചക്കാരായ എല്ലാ സ്ത്രീ/ പുരുഷന്മാർക്കും ഈ കുടുംബയോഗത്തിൽ അംഗമാകുവാൻ അർഹതയുണ്ടായിരിക്കുന്നതാണ്. 
b) തൂങ്കുഴി കുടുംബാംഗങ്ങളായ പെൺമക്കൾ വിവാഹിതരായി അന്യകുടുംബത്തിൽ (ഭർതൃകുടുംബം) അംഗങ്ങളാകുന്നു എങ്കിലും അവരുംഭർത്താക്കന്മാരും ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ഈ കടുംബയോഗത്തില്‍ ഓണററി അംഗങ്ങളായിരിക്കും. എന്നാല്‍ അവരുടെ സന്താനപരമ്പരകള്‍ക്ക്‌ ഈ കുടുംബയോഗത്തില്‍ അംഗമായിരിക്കുന്നതിന് അർഹത  ഉണ്ടായിരിക്കുന്നതല്ല. 
c) തൂങ്കുഴി കുടുംബത്തിൽ നിന്നും അന്യകുടുംബത്തിലേക്ക് ദത്തു പോയിരിക്കുന്ന പുരുഷന്മാർക്കും അവരുടെ ഭാര്യമാർക്കും അവർ  ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ഈ കുടുംബയോഗത്തിൽ അംഗമാകുന്നതിനുള്ള അർഹത ഉണ്ടായിരിക്കുന്നതാണ്. എന്നാൽ അവരുടെ സന്താനപരമ്പരകളിൽ തൂങ്കുഴി എന്ന വീട്ടുപേരിൽ അറിയപ്പെടുന്ന ശാഖകൾ മാത്രമേ ഈ  കുടുംബയോഗത്തിന്‍റെ  അഗങ്ങളായിരിക്കുകയുള്ളു. 

5. അംഗത്വം 
 a)  നാലാം വകുപ്പിലും, ഉപവകുപ്പുകളിലും വിവരിക്കുന്ന യോഗ്യരായ  കുടുംബങ്ങൾ പത്തു രൂപാ പ്രവേശനഫീസും, ഒരു വർഷത്തെ വരിസംഖ്യയായ നൂറു രൂപയും സെക്രട്ടറിയെ ഏല്പ്പിച്ച്‌ കമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായി കുടുംബരജിസ്റ്ററിൽ പേര് ചേർക്കുന്നതോടുകൂടി കുടുംബയോഗത്തിൽ അംഗമായിത്തീരുന്നതാണ്. 
b) ക്രിസ്തീയ നിയമപ്രകാരം വിവാഹിതരായി  ഭാര്യാഭർത്താക്കന്മാരായി കഴിയുന്നതും സന്താനങ്ങൾ ഉള്ളതോ ഇല്ലാത്തതോ ആയ ജീവിതഘടകം ഒരു കുടുംബമായി കണക്കാക്കാവുന്നതാണ്. 
c)  ക്രിസ്തീയ നിയമപ്രകാരമുള്ള വൈദിക സന്യാസാന്തസുകൾ  സ്വീകരിച്ചിട്ടുളള ഓരോ വ്യക്തിയും സ്ത്രീ പുരുഷ ഭേദമേന്യേ ഒരു യൂണിറ്റായി കണക്കാക്കുന്നതാണ്‌. 
d) വിവാഹശേഷം പൂര്‍വ്വ കുടുംബത്തില്‍ നിന്നും മാറിത്താമസിക്കുന്നതുവരെ മക്കളെ പൂർവ്വകുടുബത്തിലെ അoഗങ്ങളായി കണക്കാക്കാവുന്നതാണ്. 

6. കുടുംബ രജിസ്റ്റർ 
അംഗങ്ങളായ കുടുംബാംഗങ്ങളുടെ പേര്, മേൽവിലാസം, തൊഴിൽ, ജനനതീയതി, ഫോൺ നമ്പർ, മറ്റു പ്രസക്ത വിവരങ്ങൾ എന്നിവ രേഖപ്പെടുത്തി സെക്രട്ടറിയുടെ ചുമതലയിൽ സൂക്ഷിക്കേണ്ട സ്ഥിരം രജിസ്റ്ററാണിത്. ഈ രജിസ്റ്ററിൽ കുടുംബനാഥന്‍റെ/നാഥയുടെ പേര് ആദ്യം  രേഖപ്പെരുതേണ്ടതും അതിനു പിന്നാലെ പ്രായമനുസരിച്ചു സ്ത്രീ/ പുരുഷാൻഗങ്ങളുടെ പേരുകൾ ചേർക്കേണ്ടതുമാണ്.

7. വോട്ടവകാശം  
കുടുംബയോഗ  രജിസ്റ്ററിൽ പേര് ചേർത്തിട്ടുള്ള പതിനെട്ട് വയസ്സ്  പൂർത്തിയായ എല്ലാ കുടുംബാംഗങ്ങൾക്കും പൊതുയോഗത്തിൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്. 

8. പൊതുയോഗം 
a) കുടുംബയോഗങ്ങളുടെ പൊതുയോഗം ആണ്ടിൽ ഒരു പ്രാവശ്യമെങ്കിലും കൂടേണ്ടതാണ്. പൊതുയോഗത്തിന്‍റെ കോറം ഇരുപത്തഞ്ചായിരിക്കും. 
b) പൊതുയോഗത്തിന്‍റെ വേദി, കുടുംബാംഗങ്ങൾക്കെല്ലാം എത്തിച്ചേരാൻ സൗകര്യമുള്ള ഒരു പൊതുസ്ഥലം ആയിരിക്കുന്നതും, പൊതുയോഗത്തിന്‍റെ ചിലവ് അംഗങ്ങൾ വഹിക്കേണ്ടതും ആണ്‌.
c) സ്വന്തം ചിലവില്‍ കുടുംബയോഗം സ്പോൺസർ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഏതൊരംഗത്തിനും തീയതിയും, വേദിയും  നിശ്ച്ചയിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. 
 d)  കുടുംബയോഗ പൊതുയോഗത്തിന്‍റെ അറിയിപ്പ്‌ 15 ദിവസത്തിനു മുമ്പെങ്കിലും സെക്രട്ടറി രജിസ്റ്റർ ചെയ്ത കുടുംബാംഗങ്ങൾക്ക് എത്തിക്കേണ്ടതാണ്‌. 

9. രക്ഷാധികാരി 
കുടുംബയോഗത്തിന്‍റെ സ്ഥിരം രക്ഷാധികാരി അഭിവന്ദ്യ പിതാവ്‌ മാര്‍.ജേക്കബ്‌ തൂങ്കുഴിയും, ഉപരക്ഷാധികാരി റവ. ഫാ. ജംയിംസ്‌ തൂങ്കുഴിയും ആയിരിക്കും. 

10. രക്ഷാധികാരിയുടെ ചുമതലകളും അധികാരങ്ങളും 
a)  ഭരണസമിതിക്ക്‌ ഉപദേശം നല്‍കുക, അവിശ്വാസ പ്രമേയം ഉണ്ടായാല്‍ അദ്ധ്യക്ഷം വഹിക്കുക, ഭരണസമിതി മാറ്റപെട്ടാൽ തല്‍ക്കാല അധികാരങ്ങളും, ചുമതലകളും വഹിക്കുകയും, രണ്ടു മാസത്തിനകം  പൊതുയോഗം സ്വന്തം അദ്ധ്യക്ഷതയിൽ നടത്തി ഭരണസമിതിയെ തെരഞ്ഞെടുക്കുകയും, തെരഞ്ഞെടുപ്പ് കഴിഞ്ഞ്‌ അഞ്ചു ദിവസത്തിനകം ചുമതലകളും രേഖകളും മറ്റും പുതിയ ഭരണസമിതിക്ക് കൈമാറുകയും ചെയ്യുക.
b)  ഭരണസമിതിയിലെ അഞ്ച്‌ അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെടുന്നപക്ഷം ഭരണസമതിയുടെ ഏതു തീരുമാനവും രക്ഷാധികാരിക്ക് പരിശോധനക്ക്‌ വിധേയമാക്കാവുന്നതും, കുടുംബയോഗത്തിന്‍റെ ഉത്തമതാൽപര്യങ്ങള്‍ക്ക്‌  എതിരാണെന്നു ബോധ്യപ്പെട്ടാൽ പൊതുയോഗത്തിന്‍റെ തീരുമാനത്തിന്‌ അയയ്ക്കാവുന്നതാണ്‌. 

11. ഭരണസമതി 
a)  കുടുംബയോഗം സംബന്ധിച്ച കാര്യങ്ങളുടെ നിര്‍വഹണത്തിനായി പതിനൊന്ന്‌ അംഗങ്ങളുള്ള ഒരു ഭരണസമതി ഉണ്ടായിരിക്കുന്നതാണ്‌. ഭരണസമിതിയറുടെ തലവന്‍ പ്രസിഡന്‍റായിരിക്കും. പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പൊതുയോഗം നേരിട്ടും, വൈസ്‌ പ്രസിഡന്‍റ്, ജോയിന്‍റ്   സെക്രട്ടറി ഇവരെ ഭരണസമിതി കൂടിയും തെരഞ്ഞെടുക്കേണ്ടതാണ്‌.  ഭരണസമതിയുടെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. 
b) ഭരണസമിതി നാലുമാസത്തിലൊരിക്കാല്‍ യോഗം ചേര്‍ന്ന്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതും പുതിയ പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ നടപ്പിൽ വരുത്തേണ്ടതുമാണ്‌. 
c) ഭരണസമതിയറുടെ കോറം ആറായിരിക്കും.
 d) ഭരണസമിതി അംഗങ്ങള്‍ തുടര്‍ച്ചയായി രേഖാമൂലം അറിയിക്കാതെ മൂന്നു യോഗങ്ങളില്‍ ഹാജരാകാതെ ഇരുന്നാൽ പ്രസ്തുത അംഗത്തിന്‍റെ ഭരണസമതി അംഗത്വം നഷ്ടപ്പെടുന്നതാണ്‌. ഇപ്രകാരമുണ്ടാകുന്ന ഒഴിവിലേക്ക്‌ പകരമാളെ ഭരണസമിതിക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്. 

12. ഭരണസമിതിയുടെ ചുമതലകളും അധികാരങ്ങളും 
a) പ്രസിഡന്‍റ്. 
ഭരണസമിതിയുടെ തലവന്‍ എന്ന നിലയില്‍, പൊതുയോഗങ്ങളില്‍   അദ്ധ്യക്ഷം വഹിക്കുക, യോഗം നിയന്ത്രിക്കുക, യോഗതീരുമാനങ്ങള്‍ നടപ്പിൽ വരുത്തുക, ഭരണസമിതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌   സജീവ നേതൃത്വം നല്‍കുക എന്നീ കാര്യങ്ങള്‍ പ്രസിഡന്‍റിന്‍റെ ചുമതലയാണ്‌. കുടുംബങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ മനസ്സിലാക്കി ആയതു പരിഹരിക്കുന്നതിനും, കൂട്ടായ്മ വളര്‍ത്തുന്നതിനുമുള്ള ഉചിതമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രസിഡന്‍റ് നേതൃത്വം നല്‍കേണ്ടതാണ്‌. 
b) വൈസ്‌ പ്രസിഡന്‍റ് :
 പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ പ്രസിഡന്‍റിന്‍റെ അധികാരവും ചുമതലയും വൈസ്‌ പ്രസിഡന്‍റ് വഹിക്കുന്നതാണ്‌. 
 c) സൈക്രട്ടറി : 
 ഓഫീസിന്‍റെ  ചാര്‍ജ്‌, പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശാനുസരണം പൊതുയോഗം, ഭരണസമിതി മുതലായവ വിളിച്ചു കൂട്ടുക, വാര്‍ഷിക റിപ്പോർട്ട്‌ തയ്യാറാക്കി അവതരിപ്പിക്കല്‍,ഭരണസമിതി യോഗങ്ങളുടെ മിനിറ്റ്സ്‌ തയ്യാറാക്കല്‍, വരവു ചിലവു കണക്കുകൾ എഴുതി സൂക്ഷിക്കൽ, അംഗങ്ങളുമായുo മറ്റും കത്തിടപാടുകൾ നടത്തുക തുടങ്ങിയവ സെക്രട്ടറിയുടെ ചുമതലകളാണ്‌. പൊതുയോഗത്തിന്‌ ഒരു മാസം മുമ്പു വരെയുള്ള കണക്കുകള്‍ ഓഡിറ്റു ചെയ്തതിനു ശേഷമായിരിക്കണം പൊതുയോഗത്തില്‍ അവതരിപ്പിക്കേണ്ടത്‌. 
 d). ജോയിന്‍റ് സെക്രട്ടറി :  ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടറിയെ സഹായിക്കുക,  സെക്രട്ടറിയറുടെ അഭാവത്തില്‍  സെക്രട്ടറിയുടെ ചുമതലകള്‍ നിർവ്വഹിക്കുക ഇവയാണ്‌ ജോയിന്‍റ് സെക്രട്ടറിയുടെ  കര്‍ത്തവ്യം. 
e). ഓഡിറ്റര്‍മാര്‍ 
പൊതുയോഗാംഗങ്ങളില്‍ നിന്നുo രണ്ട്‌ ഓഡിറ്റര്‍മാരെ പൊതുയോഗം തെരഞ്ഞെടുക്കേണ്ടതാണ്‌. ഓഡിറ്റര്‍മാരുടെ കാലാവധി മൂന്നു   വര്‍ഷമായിരിക്കും.
 
13. അസാധാരണ പൊതുയോഗം
 പൊതുയോഗാംഗങ്ങളില്‍  നിന്നുo കുറഞ്ഞത്‌ ഇരുപത്തഞ്ചു പേരെകിലും ഏതെങ്കിലും
പ്രത്യേകാവശ്യത്തിനായി പൊതുയോഗം ചേരണമെന്ന്‌   രേഖാമൂലം പ്രസിഡന്‍റിനോടാവശ്യപ്പെടുന്ന പക്ഷം ടി നോട്ടീസ്‌ കിട്ടി പത്തു ദിവസത്തിനകം  ഭരണസമിതി യോഗം കൂടി, നോട്ടീസ്‌ തീയതിക്ക്‌ മുപ്പതു ദിവസങ്ങൾക്കകമായ ഒരു ദിവസം പൊതുയോഗം വിളിച്ചുകൂട്ടുന്നതിന്‌  തീരുമാനിക്കേണ്ടതും പൊതുയോഗത്തിന്‍റെ സമയം, സ്ഥലം,  കാര്യപരിപാടികള്‍ എന്നിവ അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്‌. നിലവിലുള്ള ഭരണസമതിക്കെതിരെ അവിശ്വാസം രേഖപ്പെടുത്തുവാനാണ്         പൊതുയോഗം ചേരുന്നതെങ്കിൽ ആകെ പൊതുയോഗാംഗങ്ങളുടെ  അമ്പത്തൊന്നു ശതമാനം അംഗങ്ങളെങ്കിലും യോഗത്തില്‍ ഹാജരുണ്ടായിരിക്കേണ്ടതും രക്ഷാധികാരി പൊതുയോഗ നടപടികള്‍  നിയന്ത്രിക്കേണ്ടതും, ഭരണസമിതി അംഗങ്ങള്‍ക്ക്‌ വിശദീകരണത്തിന്‌   അവസരം നല്‍കേണ്ടതുമാണ്.

14. കുടുംബയോഗ ഫണ്ട്‌ 
 അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രവേശനഫീസ്‌, വരിസംഖ്യ, സംഭാവനകള്‍ എന്നിവ ചേര്‍ന്നതായിരിക്കും  കുടുംബയോഗ ഫണ്ട്‌.   ഈ തുക പ്രസിഡന്‍റിന്‍റെയും, സെക്രട്ടറിയുടെയും ജോയിന്‍റ് അക്കൗണ്ടില്‍  ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണ്‌. ദൈനംദിന ചെലവുകള്‍ക്കായി അഞ്ഞൂറു രൂപ വരെയുള്ള ഒരു തുക സെക്രട്ടറിക്ക്‌ കൈവശം സമൂക്ഷിക്കാവുന്നതാണ്‌. 
a) പ്രവർത്തന ഫണ്ട്  അംഗങ്ങളില്‍  നിന്ന്‌ പ്രവേശനഫീസ്‌, വരിസംഖ്യ എന്നീ ഇനത്തില്‍  ലഭിക്കുന്ന തുക പ്രവര്‍ത്തന ഫണ്ടായി സൂക്ഷിക്കേണ്ടതാണ്‌.  കത്തിടപാടുകള്‍, അനുദിന പ്രവര്‍ത്തന ചിലവുകൾ, യാത്ര ചിലവ്‌,   മരണപ്പെടുന്ന അംഗത്തിന്‌ റീത്തു സമര്‍പ്പിക്കുക തുടങ്ങിയവയ്ക്കുള്ള   ചിലവുകള്‍ പ്രവര്‍ത്തന ഫണ്ടില്‍ നിന്നു കണ്ടെത്തേണ്ടതാണ്‌.
 b) കുടുംബക്ഷേമ ഫണ്ട്‌.
അംഗങ്ങളില്‍ നിന്ന്‌ വാര്‍ഷിക വരിസംഖ്യ കൂടാതെ ലഭിക്കുന്ന  സംഭാവനകള്‍ പ്രത്യേകമായി കുടുംബക്ഷേമ ഫണ്ട്‌ ആയി  സൂക്ഷിക്കേണ്ടതാണ്‌. ഈ ഫണ്ടില്‍ നിന്നും അംഗങ്ങള്‍ക്ക് ചികിത്സാ സഹായം, പഠനത്തിന്‌ സഹായം താൂടങ്ങിയവ ഭരണസമിതിയുടെ  അംഗീകാരത്തിനു വിധേയമായി വിതരണo ചെയ്യാവുന്നതാണ്‌. സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗങ്ങൾ ഒരു ദിവസത്തെ വരുമാനത്തിൽ കുറയാത്ത ഒരു നിശ്ചിത തുക എല്ലാ വര്‍ഷങ്ങളിലും ഈ ഫണ്ടിലേക്ക്‌ നല്‍കി  പ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്നതും ഉചിതമാണ്‌.

15. ഭേദഗതി 
 ഈ നിയമാവലി ഭേദഗതി ചെയ്യാവുന്നതിന്‌ പൊതുയോഗത്തിന്‍റെ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം ഉണ്ടായിരിക്കേണ്ടതാണ്‌.