പൂർവ്വികന്‍മാര്‍

സമൂഹത്തിന്‍റെ സാമ്പത്തികവ്യവസ്ഥയുടെ അടിസ്ഥാനം കാര്‍ഷിക മേഖലയായിരുന്നല്ലൊ? നമ്മുടെ പിതാമഹന്മാര്‍ കാര്‍ഷികവൃത്തിയില്‍ പ്രത്യേകമായ അഭിരുചി ഉള്ളവരുമായിരുന്നു. പിന്നീട്‌, റബ്ബര്‍ മേഖല എന്നനിലയില്‍ കേരള സമൂഹത്തിന്‍റെ സാമ്പത്തിക ശക്തിയുടെ സിരാകേന്ദ്രമായി മാറിയ മീനച്ചില്‍ക്കരയുടെ ഫലപുഷ്ടി അവര്‍ അന്നേ മനസ്സിലാക്കിയിരുന്നു. 17-ാം നൂറ്റാണ്ടിന്‍റെ അന്ത്യഘട്ടത്തോടെ നമ്മുടെ പൂര്‍വ്വികനായ മത്തായി ഇടമറ്റത്തേയ്ക്ക്‌ കുടിയേറുകയായി. അരുവിത്തുറയിലെ വസ്തുവകകള്‍ സുഹൃത്തായ തെങ്ങുംമൂട്ടില്‍ വര്‍ക്കിയെ (ബന്ധുത്വം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും തക്ക തെളിവുകളില്ല.) അദ്ദേഹം ഏല്പിച്ചിരുന്ന വിവരം മുന്‍ അദ്ധ്യായത്തില്‍ സൂചിപ്പിച്ചുവല്ലോ? മീനച്ചിലാറിന്‍റെ കുളിർമയിൽ വിശ്രമിക്കുന്ന വിസ്തൃതമായ ഇടമറ്റം കരയിലേയ്ക്കാണ്‌ മത്തായി പോന്നതെന്നും നാം കണ്ടു. പിന്നീട്‌ അവിടെ സ്ഥിരവാസമുറപ്പിച്ച മത്തായി സാമ്പത്തികമായി ഉയര്‍ന്ന നിലവാരമുള്ള ആളായിരുന്നു.

ഇടമറ്റത്തെ പുരയിടം ഒരു നായരോടു വാങ്ങിയതാണത്രെ. കേരവൃക്ഷങ്ങളുടെ സമൃദ്ധി ആ പുരയിടത്തെ  ഫലപുഷ്ടമാക്കിയിരുന്നു. ഈ പു രയിടത്തില്‍ കായ്ഫലമുള്ള ആയിരത്തിലേറെ തെങ്ങുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒരു വലിയ നാലുകെട്ടും നടുമുറ്റവും കിണറുമൊക്കെയായി ആഢംബരസമ്പന്നമായ ഗൃഹപരിസ്ഥിതിയും അവിടെ ഉണ്ടായിരുന്നു. നല്ല ഒരു കര്‍ഷകനായിരുന്ന ശ്രീ. മത്തായി ഇടമറ്റത്തുള്ള സ്ഥലങ്ങള്‍ക്കു പുറമേ പൈക ഭാഗത്തും ചേരിക്കല്‍ എടുത്ത്‌ കൃഷിയിറക്കിയിരുന്നു. പ്രധാനമായും കൃഷി ചെയ്തിരുന്ന വിള തെങ്ങായിരുന്നു.

മത്തായി വിവാഹം ചെയ്തിരുന്നത്‌ ഭരണങ്ങാനം കളരിപ്പറമ്പില്‍ മാമ്മിയെ ആയിരുന്നു. മത്തായിയും മാമ്മിയും ആറുമക്കള്‍ക്ക്‌ ജന്മം നൽകി; രണ്ടാണും നാലു പെണ്ണും. അവരുടെ പേരുവിവരം താഴെ കൊടുക്കുന്നു.

A. മത്തായി.
B. കുരുവിള.
C. ഏലി.
D. മറിയാമ.
E. അന്നമ്മ.
F. കുഞ്ഞുപെണ്ണ്‌.

മൂത്തമകള്‍ ഏലിയെ മുത്തോലപുരത്ത്‌ പറയിടത്തിലും, രണ്ടാമത്തെ മകള്‍ മറിയാമ്മയെ അന്തീനാട്‌ കാഞ്ഞിരത്തുങ്കലും, മൂന്നാമത്തെ പുത്രി അന്നമ്മയെ അന്തീനാട്‌ തന്നെ കുമ്പുക്കലും, നാലാമത്തെ മകള്‍ കുഞ്ഞുപെണ്ണിനെ പാലായില്‍ പനയ്ക്കലും വിവാഹം ചെയ്തയച്ചു.

മൂത്ത പുത്രന്‍ മത്തായി വിവാഹാനന്തരം അധികം ദൂരത്തല്ലാതെ മാറിത്താമസിക്കുകയും, പിന്നീട്‌ അങ്ങനെ മാറിപ്പാര്‍ത്ത പുരയിടം താഴത് എന്നറിയപ്പെടുകയും ചെയ്തു. ഇളയപുത്രൻ കുരുവിള നസ്രാണി പാരമ്പര്യമനുസരിച്ച്‌ തറവാട്ടില്‍ത്തന്നെ താമസിച്ചു പോന്നു.

A. മത്തായി താഴത്ത്‌

കാര്‍ഷികവൃത്തിയിലാണ്‌ മത്തായിയും ഏര്‍പ്പെട്ടിരുന്നത്‌. ഭരണങ്ങാനത്ത്‌ ആലാനിയ്ക്കല്‍ ഏലിയാമ്മയായിരുന്നു ഭാര്യ. ഈ ദമ്പതികൾക്ക് നാലുപുത്രമാരും ഒരു പുത്രിയും ജനിക്കുകയുണ്ടായി.

A1. കുഞ്ഞമ്മന്‍
A2. മാത്തന്‍
A3. കുഞ്ഞുമാത്തു
A4. കുരുവിള
A5 കുഞ്ഞുപെണ്ണ്‌

ഏക മകള്‍ കുഞ്ഞുപെണ്ണിനെ വിളക്കുമാടം തേവര്‍കോട്ടയിൽ വിവാഹം ചെയ്തയച്ചു. പുത്രന്മാരുടെ വിവാഹാനന്തരം അവരിൽ കുഞ്ഞമ്മന്‍ താഴത്തും, മാത്തന്‍ കരോട്ടുപുറത്തും, കുഞ്ഞുമാത്തു വാഴമറ്റത്തും, കുരുവിള വലിയ ഉറുമ്പിടയിലും താമസമാക്കി.

A1. കുഞ്ഞമ്മന്‍ താഴത്ത്‌ - കുഞ്ഞമ്മനും പരമ്പരാഗതമായിട്ടുള്ള കാര്‍ഷികവൃത്തിതന്നെയാണ്‌ സ്വീകരിച്ചത്‌. ഇടമറ്റത്ത്‌ തുരുത്തിയില്‍ അന്നമ്മയെയാണ്‌ കുഞ്ഞമ്മന്‍ വിവാഹം കഴിച്ചിരുന്നത്‌. ഇവര്‍ക്ക്‌ സന്താനങ്ങളായി രണ്ടാണ്‍മക്കളും അഞ്ചു പെണ്‍മക്കളുമാണ്‌ ഉണ്ടായിരുന്നത്‌.

A1(a) മത്തായി.
A1(b) ഔത
A1(c) ഏലിയാമ്മ
A1(d) മറിയാമ്മ (മാമ്മി)
A1(e) അന്നമ്മ
A1(f) ത്രേസ്യാമ്മ
A1(g) റോസമ്മ

ഏലിയാമ്മയെ ഭരണങ്ങാനം പൈകട ഉറുമ്പേലും, രണ്ടാമത്തെ പുത്രി മറിയാമ്മയെ വിളക്കുമാടം കോക്കാട്ടു മുട്ടത്തുകുന്നേലും, മൂന്നാമത്തെമകള്‍ അന്നമ്മയെ ഇടപ്പാടി പാലക്കാട്ടുകുന്നേലും, ത്രേസ്യാമ്മയെ തിടനാട്‌ പേഴുംകാട്ടിലും, ഇളയമകള്‍ റോസമ്മയെ ഇടപ്പാടി പൈകട (ചാണ്ടി) യിലും വിവാഹം കഴിച്ചയച്ചു.

മൂത്തമകന്‍ മത്തായി താഴത്തുതന്നെ തുടര്‍ന്നു താമസിക്കുകയും, ഔത പൈകയിലുള്ള തുങ്കുഴിപ്പറമ്പിലേയ്ക്ക്‌ (കൊട്ടച്ചേരി) മാറിത്താമസിക്കുകയും ചെയ്തു.

A2. മാത്തന്‍ കരോട്ടുപുറത്ത്‌ - മത്തായിയുടെ രണ്ടാമത്തെ പുത്രനായ മാത്തന്‍ ഇടമറ്റത്ത്‌ (കരോട്ടുപുറം) ആണ്‌ താമസിച്ചിരുന്നത്‌. മാത്തനും കാര്‍ഷികവൃത്തി തന്നെയായിരുന്നു തൊഴില്‍. ഭരണങ്ങാനത്ത്‌ മച്ചിയാനിയ്ക്കല്‍ അന്നമ്മയായിരുന്നു ഭാര്യ. മക്കളായി മൂന്നു  പുത്രൻമാരും ഒരു പുത്രിയും ഉണ്ടായിരുന്നു.

A2(a) ഔസേപ്പ്‌
A2(b) കുഞ്ഞമ്മന്‍
A2(c) മാത്തന്‍
A2(d) ഏലിയാമ്മ

മൂത്തമകള്‍ ഏലിയാമ്മയെ ഭരണങ്ങാനത്ത്‌ കോക്കാട്ട്‌ കുരുവിള മകന്‍ ഉലഹന്നാന്‍ വിവാഹം കഴിച്ചു. വിളക്കുമാടത്ത്‌ താമസ്സിച്ചിരുന്ന ഇവര്‍ക്ക്‌ ആറ്‌ ആണും രണ്ടു പെണ്ണും സന്താനങ്ങളായി ഉണ്ടായിരുന്നു. ഉലഹന്നാന്‍ 1962 നവംബറിലും, ഏലിയാമ്മ 88-ാമതെ വയസ്സില്‍ 1969 സെപ്റ്റംബറിലും നിര്യാതരായി.

പുത്രന്‍മാരില്‍ ഔസെപ്പ് പൈകടയിലും, കുഞ്ഞമ്മന്‍ വാഴമറ്റത്തും, മത്തന്‍ കൊരട്ടി (എരുമേലി) ഇഞ്ചത്താനത്തും താമസമാക്കി.

A3. കുഞ്ഞുമാത്തു വാഴമറ്റത്ത്‌ - താഴത്തു താമസിച്ചിരുന്ന മത്തായിയുടെ മൂന്നാമത്തെ മകനാണ്‌ കുഞ്ഞുമാത്തു. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മാത്തു പുന്നത്തറ പുതുശ്ശേരിയില്‍ മറിയാമ്മയെയാണ് വിവാഹം ചെയ്തത്‌. അവര്‍ക്ക്‌ ഒരു പുത്രനും അഞ്ച് പെണ്‍കുട്ടികളുമാണ്‌ മക്കളായി പിറന്നത്‌.

A3(a) ഏലിയാമ്മ (കൊച്ചേലി).
A3(b) മറിയം 
A3(c) ത്രേസ്യാമ്മ
A3(d) മത്തന്‍
A3(e) ബ്രിജീത്താ
A3(f) അന്നമ്മ

A3(a) ഏലിയാമ്മ - പാലായില്‍ മൈലാടൂര്‍ വര്‍ക്കി വിവാഹം  ചെയ്തു.

A3(b) മറിയം -  ഇടമറ്റത്തു നെല്ലോലപൊയ്കയിൽ തൊമ്മൻ (കൊച്ചുപാപ്പന്‍) വിവാഹം ചെയ്തു.

A3(c) ത്രേസ്യാമ്മ - കാഞ്ഞിരമറ്റത്ത് കരോട്ട്‌ കൈപ്പന്‍പ്ലാക്കൽ ഔസേപ്പ് വിവാഹം ചെയ്തു.

A3(d) മത്തന്‍ - വാഴമറ്റത്ത് പിതാവിനോടൊപ്പമാണ്‌ കഴിഞ്ഞ്‌.

A3(e) ബ്രിജീത്താ - മേവിട കണയങ്കൽ വര്‍ക്കി വിവാഹം ചെയ്തു.

A3(f) അന്നമ്മ - പൂവരണി പുഞ്ചക്കുന്നേല്‍ മത്തായി വിവാഹം ചെയ്തു.

A4. കുരുവിള വലിയ ഉറുമ്പിടയില്‍ - മത്തായി താഴത്തിന്‍റെ നാലാമത്തെ പു(തനാണ്‌ കുരുവിള. തേവര്‍ക്കോട്ടയില്‍
(വിളക്കുമാടം) മറിയത്തെയാണ്‌ ഇദ്ദേഹം വിവാഹം ചെയ്തത്‌. കുരുവിളയ്ക്ക്‌ നാലു പുത്രന്മാരും നാലു പുത്രിമാരും ഉണ്ടായിരുന്നു.

A4(a) മത്തായി
A4(b) തൊമ്മന്‍
A4(c) ഔത
A4(d) വര്‍ക്കി
A4(e) ഏലിയാമ്മ
A4(f) മറിയാമ്മ (മറിയം)
A4(g) അന്നമ്മ (അന്നക്കുഞ്ഞ്‌)
A4(h) ത്രേസ്യാമ്മ

A4(a) മത്തായി - ചേരങ്ങോട്ട്‌ താമസമാക്കി.
A4(b) തൊമ്മന്‍ - കാഞ്ഞിരപ്പള്ളിയില്‍ താമസമാക്കി.
A4(c) ഔത - ഇഞ്ചത്താനത്ത്‌ (കൊരട്ടി) താമസമാക്കി.
A4(d) വര്‍ക്കി - വലിയ ഉറുമ്പിടയില്‍ത്തന്നെ താമസമാക്കി.
A4(e) ഏലിയാമ്മ - അമ്പാറ കുഴിത്തോട്ട്‌ കുഞ്ഞൂഞ്ഞ്‌
വിവാഹം ചെയ്തു.
A4(f) മറിയം - വിളക്കുമാടം ഏര്‍ത്ത്‌ യൗസേപ്പിന്‍റെ മകന്‍
വര്‍ക്കി (പോത്തന്‍) വിവാഹം ചെയ്തു.
A4(g) അന്നമ്മ - ചെമ്മലമറ്റം മൂഴിയാങ്കല്‍ ലൂക്കാമകന്‍ ദേവസ്യ വിവാഹം ചെയ്തു.
A4(h) ത്രേസ്യാമ്മ - ഭരണങ്ങാനം കുന്നേല്‍ ജോസഫ്‌ വിവാഹം ചെയ്തു.

B കുരുവിള - തറവാട്ടില്‍ താമസിച്ചിരുന്ന കുരുവിള ഇടമറ്റത്തു താമസമാക്കിയ മത്തായിയുടെ രണ്ടാമത്തെ പുത്രനാണ്‌. കുരുവിള വിവാഹം കഴിച്ചിരുന്നത്‌ കൈപ്പന്‍പ്പാക്കല്‍ അന്നമ്മയെ ആയിരുന്നു. കുരുവിളയുടെ മുഖ്യ തൊഴില്‍ കച്ചവടമായിരുന്നു. ധാരാളം സമ്പത്തും സ്വര്‍ണ്ണപ്പണ്ടങ്ങളും മറ്റുമുണ്ടായിരുന്ന കുരുവിള തമിഴ്‌ ദേശത്തുള്ളവരുമായി എല്ലാവിധ വ്യാപാരങ്ങളും നടത്തിയിരുന്നു. കുരുവിള-അന്നമ്മ ദമ്പതികള്‍ക്ക്‌ ആറ്‌ പുത്രന്‍മാരും നാല് പുത്രിമാരുമാണ്‌ ഉണ്ടായിരുന്നത്‌.

B1. തോമസ്‌ (തോമ്മ)
B2. ഔസേപ്പ്‌
B3. സ്കറിയ
B4. കുരുവിള
B5. വര്‍ക്കി
B6. മത്തായി
B7. ഏലിക്കുട്ടി
B8. ത്രേസ്യാമ്മ
B9. മറിയാമ്മ
B10. റോസ

മൂത്തമക്കളായ തോമ്മയും ഔസേപ്പും മാരുകല്ലേല്‍ താമസമാക്കി. സ്കറിയാ കൊട്ടച്ചേരിലും, കുരുവിള പൈകയില്‍ പീടികയ്ക്കലും താമസമാക്കി. വര്‍ക്കി കൊച്ചുറുമ്പിടയിലും, ഇളയമകന്‍ മത്തായി തറവാട്ടിലുമാണ്‌ താമസിച്ചിരുന്നത്‌. മൂത്തപുത്രിയായ ഏലിക്കുട്ടിയെ പാലാ ചീരാങ്കുഴിയിലും, ത്രേസ്യാമ്മയെ കരൂര്‍ തെരുവംകുന്നേലും, മറിയാമ്മയെ പാലായില്‍ പനയ്ക്കലും, ഇളയ പുത്രി റോസയെ ചൂണ്ടച്ചേരില്‍ ആലാനിക്കലും വിവാഹം കഴിച്ചയച്ചു.

B1. തോമസ്‌ - മാരുകല്ലേല്‍ താമസിച്ചിരുന്ന തോമ്മ വിവാഹം
കഴിച്ചെങ്കിലും ഭാര്യ നേരത്തെ നിര്യാതയായതിനാല്‍ മക്കള്‍ ഉണ്ടായിരുന്നില്ല.

B2. ഔസേപ്പ്‌ മാരുകല്ലേല്‍ - മാരുകല്ലേല്‍ താമസിച്ചിരുന്ന ഔസേപ്പ്‌ പൂവരണിയിലുള്ള പൂവത്താനിയ്ക്കല്‍ ത്രേസ്യാമ്മയെ വിവാഹം കഴിച്ചു. വര്‍ക്കി എന്ന പുത്രനും അന്ന എന്ന മകളും മാത്രമുള്ളപ്പോള്‍ ഭാര്യ മരിച്ചു പോയതിനാല്‍ പൈക പാബ്ലാനിയില്‍ ത്രേസ്യാമ്മയെ പുനര്‍വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അഞ്ച്‌ പുത്രന്‍മാരും ഒരു പുത്രിയും ജനിക്കുകയുണ്ടായി.

B2(a) വര്‍ക്കി
B2(b) അന്നമ്മ 
B2(c) കുരുവിള (കുഞ്ഞ്‌)  
B2(d) അന്നക്കുഞ്ഞ്‌ 
B2(e) മത്തായി
B2(f) ഈപ്പന്‍
B2(g) തൊമ്മന്‍
B2(h) ദേവസ്യ
B2(i) ബനദി

B2(a) വര്‍ക്കി -- മൂത്ത മകനായ വര്‍ക്കി ചേനപ്പാടിയില്‍ താമസമാക്കി. കുറെ വര്‍ഷങ്ങള്‍ക്കുശേഷം പെരുവണ്ണാമൂഴിയ്ക്ക്‌ താമസം മാറി.

B2(b) അന്നമ്മ - ഇടമറ്റത്ത്‌ പുത്തന്‍പുരയില്‍ (പുലിക്കുന്നേല്‍) തൊമ്മന്‍ വിവാഹം ചെയ്തു.

B2(c) കുരുവിള (കുഞ്ഞ്‌)  - രണ്ടാമത്തെ മകന്‍ കുരുവിള വാഴൂര്‍ ചെങ്കല്ലേല്‍ പള്ളിക്കു സമീപം താമസമാക്കി. 

B2(d) അന്നക്കുഞ്ഞ്‌ - രണ്ടാമത്തെ പുത്രിയായ അന്നക്കുഞ്ഞിനെ അന്തിനാട്‌ (പാലാ) കൊടയ്ക്കനാല്‍ തൊമ്മന്‍ വിവാഹം ചെയ്തു.

B2(e) മത്തായി - ചേര്‍പ്പുങ്കൽ പുന്നകുന്നേല്‍ മാമ്മിയെ വിവാഹം ചെയ്തു. മത്തായി കുട്ടികളുണ്ടാകുന്നതിനുമുമ്പ്‌ ചെറുപ്പത്തില്‍ തന്നെ മരിച്ചു. മാമ്മിയെ പിന്നീട്‌ മുത്തോലി മണ്ണൂര് വിവാഹം കഴിച്ചയച്ചു.

B2(f) ഈപ്പന്‍ - പൈകയില്‍ കാരയ്ക്കല്‍ ഭാഗത്തു താമസിച്ചിരുന്ന ഈപ്പനും തൊമ്മനും ഇരട്ട സഹോദരങ്ങളാണ്‌. 

B2(g) തൊമ്മന്‍ - കാരികുളത്ത്‌ (കാഞ്ഞിരപ്പള്ളി) താമസമാക്കി.

B2(h) ദേവസ്യ - പൈക മാരുകല്ലേല്‍ താമസം തുടര്‍ന്നു.

B2(i) ബനദി - മാരുകല്ലേല്‍ താമസമാക്കി.

B3 സ്കറിയ കൊട്ടച്ചേരില്‍ (അപ്പോയി)- കൊട്ടച്ചേരില്‍ താമസിച്ചിരുന്ന സ്‌കറിയായ്ക്ക്‌ കാര്‍ഷികവൃത്തിയായിരുന്നു മുഖ്യതൊഴില്‍. ഇദ്ദേഹം വിളക്കുമാടം ചെമ്പകശ്ശേരിൽ മറിയാമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക്‌ മൂന്നു പുത്രന്‍മാരും മൂന്നു പുത്രിമാരുമാണ്‌ സന്താനങ്ങളായി പിറന്നത്‌.

B3(a) കുരുവിള (കൊച്ച്)
B3(b) വര്‍ക്കി
B3(c) അന്നക്കുട്ടി
B3(d) മറിയാമ്മ
B3(e) ഏലിയാമ്മ
B3(f) ജോസഫ്‌ (Rev. Fr. Joseph Thoonkuzhy Sr.)

B3(a) കുരുവിള - പൈകയില്‍ താഴത്ത്‌ താമസമാക്കി.

B3(b) വര്‍ക്കി - തറവാട്ടില്‍ താമസിച്ചിരുന്നു. ഇപ്പോള്‍ നിലബൂരിൽ മക്കളോടൊത്ത്‌ താമസിക്കുന്നു.

B3(c) അന്നക്കുട്ടി - അന്നക്കുട്ടിയെ ഇളംതോട്ടത്തില്‍ വരിക്കമാക്കല്‍ ചാക്കോയുടെ പുത്രന്‍ ജോസഫ്‌ (കുഞ്ഞൌത) വിവാഹം കഴിച്ചു. അന്നക്കുട്ടി 72-ാമത്തെ വയസ്സില്‍ 1961 മാര്‍ച്ച്‌ 31-ാം തീയതി പരേതയായി.

B3(d) മറിയാമ്മ - ഭരണങ്ങാനം (ഇടപ്പാടി) പൈകടയില്‍ ജോണ്‍ വിവാഹം ചെയ്തു.

B3(e) ഏലിയാമ്മ (സി. ജോര്‍ജിയ) - സ്‌കറിയ കൊട്ടച്ചേരിലിന്‍റെ ഇളയപുത്രിയായി 1901 ജനുവരി 15-ന്‌ ജനിച്ച ഏലിയാമ്മ 1917-ല്‍ ളാലം ക്ലാരമഠത്തില്‍ അര്‍ഥിനിയായിച്ചേര്‍ന്നു. 1919 ഡിസംബര്‍ 20-ന്‌ ളാലം പള്ളിയില്‍ വച്ച്‌ അഭിവന്ദ്യ കുര്യാളശ്ശേരി പിതാവില്‍ നിന്നും സഭാവസ്ത്രം സ്വീകരിച്ച ജോര്‍ജ്യാമ്മ 1926-ല്‍ കല്ലൂർക്കുളം (കൊഴുവനാല്‍) മഠം സ്ഥാപിക്കുന്നതിനു നിയുക്തരായവരില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ ചങ്ങനാശ്ശേരി, ളാലം, കണ്ണാടിയുറുമ്പ്‌ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ജോര്‍ജ്യാമ്മ അനേകം ദേവവിളികള്‍ക്ക്‌ പ്രചോദനം നല്കി. 1981 നവംബര്‍ 18-ന് ബഹുമാനപ്പെട്ട ജോര്‍ജ്യാമ്മ ഭാഗ്യമരണം (പാപിച്ചു.

B3(f) ജോസഫ്‌ - (Rev. Fr. ജോസഫ്‌ തൂങ്കുഴി സീനിയര്‍) വൈദികപട്ടം സ്വീകരിച്ച് വൈദികനായി.

തൂങ്കുഴിക്കുടുംബം അരുവിത്തുറനിന്ന്‌ ഇടമറ്റത്തേയ്ക്ക്‌ മാറിയതിനുശേഷമുള്ള കുടുംബചരിത്രത്തിലെ ആദ്യത്തെ വൈദികനാണ്‌ ഫാ. ജോസഫ്‌ തൂങ്കുഴി സീനിയര്‍. തറവാട്ടില്‍ താമസിച്ചിരുന്ന കുരുവിളയുടെ മൂന്നാമത്തെ പുത്രനായ കൊട്ടച്ചേരില്‍ സ്‌കറിയായുടെയും മറിയാമ്മയുടെയും ഇളയ പുത്രനായി 1910 ജനുവരി 18-ാം തീയതി ഔസേപ്പച്ചൻ ഭൂജാതനായി.

വിളക്കുമാടത്തും പാലായിലും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഔസേപ്പച്ചൻ ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി വൈദികപഠനത്തിനു ചേര്‍ന്നു. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ നിന്ന്‌ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1936 ഡിസംബര്‍ 21-ന്‌ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

കുടമാളൂര്‍, ഇളങ്ങുളം, കാഞ്ഞിരപ്പള്ളി, പാലാ, ളാലം പള്ളികളില്‍ അസിസ്റ്റന്‍റ് വികാരിയായും ഏഴാച്ചേരി, അറക്കുളം, ചമ്മലമറ്റം, കടപ്ലാമറ്റം, പ്ലാശനാല്‍, പൂവരണി, വിളക്കുമാടം പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ജോസഫച്ചന്‍ ജോലി ചെയ്തിരുന്നിടത്തെല്ലാം ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും സ്നേഹഭാജനമായിരുന്നു. സഹൃദയനും സ്നേഹസമ്പന്നനുമായിരുന്ന അദ്ദേഹത്തിന് ഏതു തലമുറക്കാരുമായും അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് പ്രത്യേക കഴിവുണ്ടായിരുന്നു. മനസ്സിലെന്നും യുവാവായിരുന്ന അദ്ദേഹം എവിടെയും യുവാക്കള്‍ക്ക്‌ പ്രിയങ്കരനായിരുന്നു. എല്ലാവരെയും സ്നേഹിക്കുവാനും അംഗീകരിക്കുവാനും ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്‌ ഇടവക പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ നിര്‍ല്ലോഭമായ സഹകരണം ലഭിച്ചിരുന്നു. 

തൂങ്കുഴിക്കുടുംബത്തിലെ പ്രഥമവൈദികനെന്ന നിലയില്‍ അനേകം ദൈവവിളികള്‍ക്ക്‌ അദ്ദേഹം പ്രചോദനം നല്കി. അദ്ദേഹത്തെ അനുധാവനം ചെയ്ത്‌ ആറുവൈദികരും അവരുടെയെല്ലാം മകുടമായി മ്രെതാപ്പോലീത്താ മാര്‍ ജേക്കബ്‌ തൂങ്കുഴിയും കുടുംബത്തിന്‍റെ അഭിമാനമായി മാറി എന്നത്‌ സന്തോഷകരമാണ്‌.

തൂങ്കുഴികുടുംബയോഗം പുനരുദ്ധരിക്കുന്നതിന്‌ നിര്‍ണ്ണായക പങ്കുവഹിച്ച ജോസഫച്ചന്‍ തന്‍റെ ജീവിതാന്ത്യം വരെ യോഗത്തിന്‍റെ പ്രസിഡന്‍റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച്‌ വിളക്കുമാടത്ത്‌ വിശ്രമജീവിതം നയിക്കെ 1983 ഡിസംബര്‍ 26-ന്‌ ജോസഫച്ചന്‍ കര്‍ത്താവില്‍ ഭാഗ്യ മരണം പ്രാപിച്ചു.

B4 കുരുവിള കൊട്ടച്ചേരില്‍ - തറവാട്ടില്‍ താമസിച്ചിരുന്ന കുരുവിളയുടെ നാലാമത്തെ പുത്രനായ കുരുവിളയ്ക്ക് (കുറു) കച്ചവടവും കാര്‍ഷിക വൃത്തിയുമായിരുന്നു മുഖ്യ തൊഴിലുകള്‍. പാലാ പൊരുന്നോലില്‍ അന്നമ്മയെ വിവാഹം ചെയ്തു. നാലാണ്‍മക്കളും, മൂന്നു പെണ്‍മക്കളും അവര്‍ക്ക്‌ ഉണ്ടായിരുന്നു.

B4(a) കുരുവിള
B4(b) കുഞ്ഞഔസേപ്പ്‌
B4(c) അന്നമ്മ
B4(d) മാണി
B4(e) മറിയാമ്മ
B4(f) മത്തായി
B4(g) സി. ജോസഫീനാമ്മ

B4(a) കുരുവിള - ആദ്യം ചേനപ്പാടിയിലും പിന്നീട്‌ മലബാറില്‍ മരുതോംകരയിലും താമസമാക്കി.

B4(b) കുഞ്ഞഔസേപ്പ്‌ - വാഴൂരിനടുത്ത്‌ ചേന്നാകുന്ന്‌ താമസമാക്കി.

B4(c) അന്നമ്മ - ചേര്‍പ്പുങ്കല്‍ മുത്തശ്ശേരില്‍ വിവാഹം കഴിപ്പിച്ചു. രണ്ടു പുത്രന്‍മാരുള്ളപ്പോള്‍ ഭര്‍ത്താവ്‌ മരിച്ചതിനെ തുടര്‍ന്ന്‌ കൊരട്ടിയില്‍ ഉറുമ്പില്‍ കുരുവിള പുനര്‍വിവാഹം ചെയ്തു.

B4(d) മാണി - ആദ്യം കപ്പാടും പിന്നീട്‌ കട്ടപ്പനയിലും താമസമാക്കി.

B4(e) മറിയാമ്മ - ചെങ്ങളത്ത്‌ കുറ്റിക്കാട്ട്‌ വീട്ടില്‍ വിവാഹം ചെയ്തയച്ചു.

B4(f) മത്തായി (മാത്തന്‍) - ആദ്യം വട്ടന്താനത്ത്‌ താമസിച്ചിരുന്ന മത്തായി പിന്നീട്‌ കട്ടപ്പന വളളക്കടവിലേയ്ക്ക്‌ താമസം മാറി കൃഷികാര്യങ്ങളില്‍ മുഴുകി.

B4(g) സി. ജോസഫിനാമ്മ - തൂങ്കുഴികുടുംബത്തില്‍ ആദ്യ ദൈവവിളി എന്ന് വിശേഷിപ്പിക്കാവുന്ന സി. ജോസഫീനാമ്മ വളരെ ചെറുപ്പത്തിലേ സന്യാസജീവിതത്തിൽ ആകൃഷ്ടയായി 9-ാം വയസിൽ മണിയംകുന്ന് ക്ലാരമഠത്തിൽ ചേർന്നു. 1911 ഫെബ്രുവരി 20-ന് സഭാവസ്ത്രം സ്വീകരിച്ച ജോസഫീനാമ്മ കണ്ണാടിയുറുമ്പ്‌, ളാലം എന്നീ സ്‌കൂളുകളുടെ സ്ഥാപനത്തിനും 1926-ല്‍ കൊഴുവനാല്‍ (കല്ലൂർക്കുളം) മഠം സ്ഥാപിക്കുന്നതിനും മുന്‍കൈ എടുത്തു. കൊഴുവനാല്‍, കണ്ണാടിയുറുമ്പ് മഠങ്ങളില്‍, ദീര്‍ഘകാലം ശ്രേഷ്ഠാത്തിയായും സേവനമനുഷ്ഠിച്ചിരുന്ന ജോസഫീനാമ്മയുടെ അവസാനകാലം ളാലം മഠത്തില്‍ ആയിരുന്നു. 1976 ഏപ്രില്‍ 17-ന്‌ ദു;ഖശനിയാഴ്ച ബഹുമാനപ്പെട്ട ജോസഫീനാമ്മ കര്‍ത്താവില്‍ ഭാഗ്യമരണം (പാപിച്ചു.

B5 വര്‍ക്കി കൊച്ചുറുമ്പടയില്‍ - കൊച്ചുറുമ്പടയില്‍ താമസിച്ചിരുന്ന വര്‍ക്കിക്കും കാര്‍ഷികവൃത്തിയായിരുന്നു മുഖ്യതൊഴില്‍. വര്‍ക്കി ചങ്ങനാശ്ശേരി കല്ലറയ്ക്കല്‍ മേരിയെ വിവാഹം ചെയ്തു. മൂന്ന് പുത്രന്‍മാരും മൂന്ന് പുത്രിമാരും വര്‍ക്കി-മേരി ദമ്പതികള്‍ക്കുണ്ടായി. വര്‍ക്കി 1960 ഒക്ടോബര്‍ 16-ാം തീയതി നിര്യാതനായി.

B5(a) ഔസേപ്പ്‌ (കുഞ്ഞ്‌)
B5(b) കുരുവിള (കുട്ടി)
B5(c) അന്നമ്മ
B5(d) തോമസ്‌ (പാപ്പച്ചന്‍)
B5(e) ഏലിക്കുട്ടി (മാമ്മി)
B5(f)  മറിയം

B5(a) ഔസേപ്പ്‌ (കുഞ്ഞ്‌) - ഇടമറ്റത്ത്‌ കണ്ടത്തില്‍ താമസമാക്കി.

B5(b) കുരുവിള (കുട്ടി) - പാലക്കാട്‌ കാഞ്ഞിരപുഴയില്‍ താമസമാക്കി.

B5(c) അന്നമ്മ - ചേര്‍പ്പുങ്കൽ മൂത്തശ്ശേരിയില്‍ അലക്സാണ്ടര്‍ മകൻ ജോസഫ് വിവാഹം ചെയ്തു.

B5(d) തോമസ്‌ (പാപ്പച്ചന്‍) - കുറ്റിയാടിയില്‍ താമസമാക്കി.

B5(e) ഏലിക്കുട്ടി (മാമ്മി) - മാഞ്ഞൂര്‍ തോപ്പുറത്ത്‌ ചാക്കോച്ചൻ വിവാഹം ചെയ്തു. 

B5(f)  മറിയം - ഭരണങ്ങാനത്ത് കൊല്ലംപറമ്പിൽ ദേവസ്യ വിവാഹം ചെയ്തു.

B6 മത്തായി - ഇടമറ്റത്ത്‌ തറവാട്ടില്‍ത്തന്നെ താമസിച്ചിരുന്ന മത്തായി കാഞ്ഞിരപ്പള്ളി കൊച്ചുകരിപ്പാപറമ്പിൽ മേരിയെ വിവാഹം ചെയ്തു. മത്തായിക്ക് നാലു പുത്രന്മാരും രണ്ട് പുത്രിമാരും ഉണ്ടായിരുന്നു. 1935 ഏപ്രിൽ മാസത്തിൽ അദ്ദേഹം നിര്യാതനായി.

B6(a) കുരുവിള (കുഞ്ഞ്‌)
B6(b) തൊമ്മന്‍
B6(c) ഈപ്പന്‍
B6(d) അന്നമ്മ
B6(e) മത്തന്‍
B6(f) മാമ്മി

B6(a) കുരുവിള - മണിപ്പുഴയില്‍ താമസമാക്കി.
B6(b) തൊമ്മന്‍ - ചെമ്മലമറ്റത്ത്‌ താമസമാക്കി.
B6(c) ഈപ്പന്‍ - മലബാറില്‍ കോടഞ്ചേരിയില്‍ താമസമാക്കി.
B6(d) അന്നമ്മ - കാഞ്ഞിരപ്പള്ളി മടുക്കക്കുഴിയില്‍ മാത്യു വലിയ വൈദ്യന്‍ മകന്‍ തോമാച്ചന്‍ വിവാഹം ചെയ്തു.
B6(e) മത്തന്‍ - ഇടമറ്റത്ത്‌ തറവാട്ടില്‍ത്തന്നെ താമസിച്ചു പോന്നു.
B6(f) മാമ്മി - അമ്പാറനിരപ്പേൽ പനയ്ക്കക്കുഴി (പരപരാകത്ത്) മത്തായിയുടെ മകൻ ദേവസ്യ വിവാഹം ചെയ്തു. മാമ്മി 1975 ജൂലൈ 30-ന് 75 വയസ്സില്‍ നിര്യാതയായി.

നാലാം തലമുറ വരെയുള്ള തൂങ്കുഴി കുടുംബത്തിന്‍റെ സംക്ഷിപ്ത ചരിത്രമാണ്‌ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. ഇരുപത്തൊൻപതു കുടുംബങ്ങളും ഒരു വൈദീകനും രണ്ടു കന്യാസ്ത്രീകളും ഇങ്ങനെ നാലാം തലമുറയിൽ ഉൾപ്പെടുന്നതായി കാണുന്നു.

തൂങ്കുഴി കുടുംബചരിത്ര പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ഫാമിലി ട്രീ