Thoonkuzhy Family
Back

Message's

ആശംസ

ഒരു വ്യക്തിയുടേയോ, കുടുംബത്തിന്‍റെയോ, പ്രസ്ഥാനത്തിന്‍റെയോ, സമൂഹത്തിന്‍റെയോ ആകട്ടെ ഉത്ഭവവും ചരിത്രവും പൗരാണികതയും ആഴമായി അറിയാവുന്നവര്‍ക്കേ അവയെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനാവുകയുള്ളൂ. അരുവിത്തുറയില്‍ ഉത്ഭവിച്ച ഏകദേശം 300-ലധികം കുടുംബങ്ങള്‍ ഉള്ള തൂങ്കുഴി മഹാകുടുംബത്തിന്‌ നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയുമുണ്ട്‌. സഭയ്ക്കും സമുദായത്തിനും ഈടുറ്റ സംഭാവനകള്‍ നല്കിയ കുടുംബമാണിത്. ഈ കുടുംബം സഭയ്ക്കു നല്കിയ വലിയ ഒരു സമ്മാനമാണല്ലോ അഭിവന്ദ്യ മാർ ജേക്കബ്ബ്‌ തൂങ്കുഴി പിതാവ്. തൂങ്കുഴി കുടുംബത്തിന് സമൃദ്ധമായ ദൈവാനുഗ്രഹങ്ങൾ പ്രാർത്ഥിച്ചുകൊണ്ട്,സ്നേഹാശംസകളോടെ

മാർ ജോസഫ്‌ പള്ളിക്കാപറമ്പില്‍